സഹോദരിയുടെ വിവാഹം നടക്കില്ലെന്ന ആശങ്ക ; നോവായി യുവാവിൻ്റെ ആത്മഹത്യ

സഹോദരിയുടെ വിവാഹം നടക്കില്ലെന്ന ആശങ്കയിൽ തൃശൂർ ചെമ്പുക്കാവ് കുണ്ടുവാറ സ്വദേശി പി. വിപിൻ [26] ആണ് തൂങ്ങിമരിച്ചത്. ഞായറാഴ്ച്ചയായിരുന്നു സഹോദരിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിന്റെ ചെലവുകൾക്കായി ലോണിന് അപേക്ഷ നൽകിയിരുന്നു. ലോൺ അനുവദിച്ചതായുള്ള പ്രതീക്ഷയിൽ വിവാഹത്തിന് സ്വർണ്ണമെടുക്കാനായി അമ്മയും, സഹോദരിയും ജ്വല്ലറിയിൽ എത്തിയിരുന്നു. എന്നാൽ ലോൺ ലഭിക്കാൻ സാധ്യതയില്ല എന്ന അറിവ് ലഭിച്ചതിനെ തുടർന്നാണ് വിപിൻ ആത്മഹത്യ ചെയ്തത് .

3 സെൻറ് ഭൂമി മാത്രമായിരുന്നു ആകെയുള്ള സ്വത്ത്. ഈ സ്വത്ത് ഈട് കൊടുത്ത് വായ്പ നൽകാനാകില്ലെന്ന് ബാങ്കുകൾ അറിയിച്ചതിനെതുടർന്ന് സ്വകാര്യ ബാങ്കിൽ നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. കഴിഞ്ഞദിവസം വായ്പ അനുവദിച്ചു എന്ന അറിയിപ്പിനെ തുടർന്ന് വിവാഹത്തിന് സ്വർണം എടുക്കാനായി അമ്മയ്യും സഹോദരിയും കൂട്ടി ജ്വല്ലറിയിൽ എത്തുകയായിരുന്നു, ശേഷം കാശും കൊണ്ട് വരാം എന്ന് പറഞ്ഞ് പോയതാണ് വിപിൻ. ആസമയത്താണ് വായ്പ അനുവദിക്കാനാവില്ലെന്ന് ബാങ്കിൽ നിന്നുള്ള അറിയിപ്പ് വിപിന് കിട്ടുന്നത്. ജ്വല്ലറിയിൽ ഏറെ നേരം കാത്തിരുന്നിട്ട് വിപിനെ കാണാതായതോടെ അമ്മയും സഹോദരിയും തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയിൽ കണ്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം അടുത്ത ആഴ്ച്ച നിശ്ചയിച്ചിരുന്ന സഹോദരിയുടെ വിവാഹം മുടങ്ങുമോ എന്ന ആശങ്കയാണ് വിപിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്നാണ് നിഗമനം. മരപ്പണിക്കാരനായ അച്ഛൻ വാസു അഞ്ചുകൊല്ലം മുമ്പ് മരിച്ചിരുന്നു. കുടുംബഭാരം മുഴുവൻ ഒറ്റയ്ക്ക് ചുമലിൽ ഏറ്റിയ 20-കാരൻ നാട്ടുകാർക്കൊക്കെ പ്രിയപ്പെട്ടവൻ ആയിരുന്നു.

Related Posts