രാജ്യത്ത് വീണ്ടും കൊവിഡ് കേസുകൾ കൂടുന്നു

കൊവിഡ് കേസുകളുടെ വർദ്ധനയിൽ രാജ്യം വീണ്ടും ആശങ്കയിൽ. തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2451 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 14000കടന്നു. 54പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരണം.കഴിഞ്ഞദിവസം ദില്ലിയിൽ 965 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദില്ലിയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി കഴിഞ്ഞ ദിവസം നിയന്ത്രണങ്ങൾ കടുപ്പിച്ചിരുന്നു.

വീണ്ടും മാസ്ക് നിർബന്ധമാക്കിയതിനു പുറമെ, മാസ്ക് ധരിക്കാത്തവരുടെ പക്കൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി ഇന്നലെ വ്യക്തമാക്കിയിരുന്നു. മാസ്ക് നിർബന്ധമില്ലാതാക്കിയതോടെയാണ് കൊവിഡ് ഉയരാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

Related Posts