ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിലും, വലപ്പാട് ഗ്രാമ പഞ്ചായത്ത് നേതൃത്വസമിതിയും സംയുക്തമായി ചർച്ചാക്ലാസ്സും പുസ്തകവിതരണവും സംഘടിപ്പിച്ചു
വലപ്പാട് : ചാവക്കാട് താലൂക്ക് ലൈബ്രറി കൗൺസിലും, വലപ്പാട് ഗ്രാമ പഞ്ചായത്ത് നേതൃത്വസമിതിയും സംഘടിപ്പിച്ച ചർച്ചാക്ലാസ്സും പുസ്തകവിതരണവും ശ്രീനാരായണ ലൈബ്രറി ഹാളിൽ നടന്നു. സമിതി കൺവീനറും കൗൺസിൽ ജില്ലാ മെമ്പറുമായ വി വി ചിദംബരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ഉദ്ഘാടനം നിർവ്വഹിച്ചു . ഭരണഘടനയും മതേതരത്വവും എന്നതായിരുന്നു ചർച്ചാ വിഷയം. ലൈബ്രറി കൗൺസിൽ മെമ്പറും പു ക സ യുടെ ജില്ലാ പ്രസിഡണ്ടുമായ
അഡ്വ. വി ഡി പ്രേം പ്രസാദ് വിഷയാവതരണം നടത്തി . പ്രശസ്ത ഗായകനും ചിത്രകാരനുമായ ഏങ്ങണ്ടിയൂർ കാർത്തികേയൻ പാട്ട്പാടിക്കൊണ്ട് ഇന്ത്യൻ ഭരണഘടന ശിൽപ്പിയായ അംബേദ്ക്കറുടെ ചിത്രം വരച്ച് ലൈബ്രറിക്കായി ദേവൻ ഉള്ളാട്ടിനു സമ്മാനിച്ചു. വിഷയത്തിൽ ജോസ് താടിക്കാരൻ, പി എൻ പ്രൊവിന്റ്, അഡ്വ. പി ആർ ശോഭനൻ, വി സി ദിലീപ്, സുരേഷ് പട്ടാലി, ദേവൻ ഉള്ളാട്ടിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു . തുടർന്ന് സിദ്ധിക് ഷെമീറിന്റെ "മദർ ബുക്സ് " പ്രസീദ്ധീകരിച്ച പുസ്തകങ്ങൾ ഗ്രാമപഞ്ചായത്തിലെ ലൈബ്രറികൾക്ക് വിതരണം ചെയ്തു . ലൈബ്രറി സെക്രട്ടറി ദേവൻ ഉള്ളാട്ടിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ സുരേഷ് പട്ടാലി നന്ദി രേഖപ്പെടുത്തി .