വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു
ചേലക്കര ഗ്രാമപഞ്ചായത്ത് എസ് ടി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2021-22 അധ്യയന വർഷത്തെ പന്ത്രണ്ട് കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം കെ പദ്മജ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എച്ച് ഷെലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി സി മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാനകി, ഇമ്പ്ലീമെന്റിങ് ഓഫീസർ വനജ കുമാരി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി മുരുകേശൻ, എസ് ടി പ്രമോർട്ടർ ശാന്തി, ഊരുമൂപ്പൻ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.