സൗദിയില്‍ ഈദുല്‍ ഫിത്തര്‍ അവധി; സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 4 ദിവസം

സൗദി അറേബ്യയില്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് 4 ദിവസം ഈദുല്‍ ഫിത്തര്‍ അവധി നല്‍കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മെയ് ഒന്ന് മുതലാണ് അവധിദിനങ്ങള്‍ ആരംഭിക്കുന്നത്. അവസാന പ്രവൃത്തി ദിവസം ഏപ്രില്‍ 30 (റമദാന്‍ 29) ആയിരിക്കും. ചില സ്വകാര്യ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ആശ്വാസം പകരാന്‍ മെയ് അഞ്ചാംതീയതി കൂടി അവധി നല്‍കിയിട്ടുണ്ട്.

വിവിധ കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവധിയായി ലഭിക്കുന്ന അഞ്ച് ദിവസവും ഇതിന് മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി ദിനങ്ങളായ വെള്ളി, ശനി എന്നിവ കൂടി കണക്കിലെടുത്താല്‍ ഒമ്പത് അവധി ദിനങ്ങള്‍ ലഭിക്കും.

സൗദിയിലെ സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നേരത്തേ അടക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. റമദാന്‍ അവസാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിശ്രമം നല്‍കുക എന്ന ഉദ്ദേശത്തില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് സല്‍മാന്‍ രാജാവ് അവധിക്കാലം പുനര്‍നിര്‍ണയിക്കാന്‍ തീരുമാനിച്ചത്.

Related Posts