ആർ.ബിന്ദുവിന്റെ പേരിൽ വ്യാജ വാട്സ്ആപ് അക്കൗണ്ട്: നടപടിയെടുക്കുമെന്ന് മന്ത്രി
തന്‍റെ പേരിൽ വ്യാജ വാട്ട്സ്ആപ്പ് അക്കൗണ്ട് നിർമ്മിച്ച് സന്ദേശമയക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ഇത് വളരെ ഗൗരവമായി എടുക്കുന്നുവെന്നും അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി എത്രയും വേഗം നടപടിയെടുക്കാൻ ഡി.ജി.പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രണ്ട് വാട്സാപ്പ് നമ്പറുകളിൽ നിന്നാണ് സന്ദേശം അയച്ചിരിക്കുന്നത്. തന്‍റെ ഫോട്ടോയും ഔദ്യോഗിക പദവിയും അടങ്ങിയ ഈ സന്ദേശങ്ങളുടെ പകർപ്പുകൾ ഡി.ജി.പിക്ക് കൈമാറിയതായും മന്ത്രി ആർ.ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു.