മത്സ്യത്തൊഴിലാളി സ്ത്രീകൾക്കായി ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ
മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ്റെ (സാഫ്) നേതൃത്വത്തിൽ ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. മത്സ്യത്തൊഴിലാളി ഫാമിലി രജിസ്റ്ററിൽ (എഫ്.എഫ്.ആർ) അംഗത്വമുള്ളതും മത്സ്യകച്ചവടം, പീലിങ്ങ്, മീൻ ഉണക്കൽ മേഖലകളിൽ ജോലി ചെയ്യുന്നതുമായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ഗ്രൂപ്പായി അപേക്ഷിക്കാം. ഒരു ഗ്രൂപ്പിൽ 5 പേർ വീതം ഉണ്ടായിരിക്കണം. പ്രായപരിധിയില്ല. സാഫിൽ നിന്നും ജീവനോപാധി പദ്ധതികൾക്ക് ആനുകൂല്യം വാങ്ങിയിട്ടുള്ളവർ അപേക്ഷിക്കാൻ അർഹരല്ല, മത്സ്യകച്ചവടം, പീലിങ്ങ് മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് 50000 രൂപ പലിശരഹിത വായ്പയായി നൽകും. ഓരോ അംഗത്തിനും 10000 രൂപ വീതം ലഭിക്കും. നിശ്ചിത തുക കൃത്യമായി തിരിച്ചടക്കുന്ന മുറക്ക് തുടർന്നും റിവോൾവിംഗ് ഫണ്ട് ലഭിക്കും. അപേക്ഷകൾ സാഫ്, തൃശൂർ ജില്ലാ നോഡൽ ഓഫീസറുടെ കാര്യാലയം, അഴീക്കോട്, മത്സ്യഭവൻ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും. ഫോൺ: 0480 2819698, 9746869960, 9745470331