റഷ്യയെ കൂടെ കൂട്ടി ഇന്ത്യ; രാജ്യത്ത് റഷ്യൻ ക്രൂഡ് ഓയിൽ നിറയുന്നു
ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യയിൽ ക്രൂഡ് ഓയിലിന്‍റെ ആവശ്യകത ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഉൽപ്പാദിപ്പിക്കുന്ന സൗദി അറേബ്യയാണ് ഇതുവരെ ഇന്ത്യയിലേക്ക് ഇന്ധനം കയറ്റി അയച്ചതെങ്കിൽ, റഷ്യ ഇപ്പോൾ സൗദി അറേബ്യയെ പിന്തള്ളി ഇന്ത്യയിലേക്ക് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായി മാറി. ഇന്ത്യയിൽ ഇന്ധന ആവശ്യകത വർദ്ധിക്കുകയും ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ റഷ്യ ഇന്ത്യയിൽ ഒരു വിപണി കണ്ടെത്തി.