ന്യൂവേവ് ഫിലിം ഫെസ്റ്റിവൽ മാർച്ച് 5, 6 തീയതികളിൽ; ഫെബ്രുവരി 25 വരെ സിനിമകൾ സമർപിക്കാം
ന്യൂവേവ് ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഷോർട് ഫിലിം-ഡോക്യുമെന്ററി ചലച്ചിത്രമേള മാർച്ച് 5, 6 തീയതികളിൽ കോഴിക്കോട് ഓപ്പൺ സ്‌ക്രീൻ തിയേറ്ററിൽ നടക്കും. ഫെബ്രുവരി 25 വരെ ഫിലിം ഫ്രീ വേ വഴിയും മെയിൽ വഴിയും സിനിമകൾ സമർപിക്കാം.
40 മിനിറ്റിൽ താഴെയുള്ള വീഡിയോ വർക്കുകളാണ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തുക. മികച്ച ഇന്ത്യൻ സിനിമയ്ക്ക് 20,000 രൂപയുടെ അവാർഡ് നൽകും.
ഇന്റർനാഷണൽ സിനിമകൾ മത്സരേതര വിഭാഗത്തിൽ ആയിരിക്കും പ്രദർശിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.filmfreeway.com, www.nwfs.in/festival എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കണമെന്ന് സംഘാടകർ അറിയിച്ചു.