കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി
കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. രാവിലെ മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ, വൈകീട്ട്, ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ കൊടിയേറ്റ കർമ്മം നിർവഹിച്ചു. ക്ഷേത്രം മേൽ ശാന്തി മനോജ് സഹകാർമ്മികനായി. തുടർന്ന് കൊടിക്കൽ പറ,ശ്രീഭൂതബലി, ഐവർ നാടകം, വിമാന ഗന്ധർവ്വ പൂജ എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ, വി.യു ഉണ്ണികൃഷ്ണൻ, വി.കെ ഹരിദാസ്, വി.കെ ശശിധരൻ,വി.എച്ച് ഷാജി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനുവരി 24 തിങ്കളാഴ്ച്ചയാണ് ക്ഷേത്ര മഹോത്സവം.