ബിജെപിക്ക് ബദല്‍ ആം ആദ്മി പാര്‍ട്ടി മാത്രമെന്ന് കെജ്രിവാൾ
അഹമ്മദാബാദ്: ഗുജറാത്തിൽ കോൺഗ്രസിന്‍റെ നാളുകൾ അവസാനിച്ചുവെന്ന് അരവിന്ദ് കെജ്രിവാൾ. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനെത്തിയ അരവിന്ദ് കെജ്രിവാൾ ശുചീകരണ തൊഴിലാളികളെ അഭിസംബോധന ചെയ്യവെയാണ് ഇക്കാര്യം പറഞ്ഞത്. പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ പാപ്പരാണെങ്കിലും ഗുജറാത്തിലെ പരസ്യങ്ങൾക്കായി അവർ കോടിക്കണക്കിന് രൂപ ചെലവഴിക്കുകയാണെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു കെജ്രിവാൾ. കോൺഗ്രസ് അവസാനിച്ചു. അവരുടെ ചോദ്യങ്ങൾ എടുക്കുന്നത് നിർത്തൂ. ജനങ്ങൾക്ക് ഇത് വ്യക്തമായി അറിയാം. അവരുടെ ചോദ്യങ്ങൾ ആരും ശ്രദ്ധിക്കാറില്ലെന്നും കെജ്രിവാൾ പറഞ്ഞു.