കേരള മഹിളാസംഘം വലപ്പാട് പഞ്ചായത്ത് കൺവെൻഷൻ നടത്തി

എടമുട്ടം: റിപ്പപ്ലിക് ഇന്ത്യയിലെ ആദ്യ രക്തസാക്ഷി സർദാർ ഗോപാലകൃഷ്ണൻ്റെ സ്മരണകളിരമ്പുന്ന എടമുട്ടം സർദാർ മന്ദിരത്തിൽ കേരള മഹിളാസംഘം മുതിന്ന പ്രവർത്തക ശ്രീജ പതാക ഉയർത്തി യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. കേരള മഹിളാസംഘം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം സ്വർണ്ണലത ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.

സ്ത്രീകളുടെ അവകാശപോരാട്ടങ്ങളിലുംസ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിലും എന്നും മുന്നിൽ നിന്നിട്ടുള്ള സംഘടനയാണ് കേരളമഹിളാസംഘമെന്നു ഉദ്ഘാടനം ചെയ്തു കൊണ്ട് സ്വർണലത ടീച്ചർ പറഞ്ഞു. കേരള മഹിളാസംഘം വലപ്പാട് പഞ്ചായത്ത് പ്രസിഡണ്ടും തളിക്കുളം ബ്ലോക്ക് മെമ്പറുമായ വസന്തദേവലാലിൻ്റെ അധ്യക്ഷതയിൽ നടന്ന കൺവെൻഷനിൽ ജില്ലാ കമ്മിറ്റി അംഗം ജ്യോതി ലക്ഷ്മി, വലപ്പാട് പഞ്ചായത്ത് കോഡിനേറ്റർ ഷീജ സദാനന്ദൻ, സി പി ഐ നാട്ടിക മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി കെ ശശിധരൻ, കിസാൻസഭ നാട്ടിക മണ്ഡലം പ്രസിഡണ്ട് വി ആർ മോഹൻദാസ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സുഗന്ധി ഉല്ലാസ് അനുശോചന പ്രമേയം വായിച്ചു. കേരള മഹിളാസംഘം വലപ്പാട് പഞ്ചായത്ത് സെക്രട്ടറി സീന കണ്ണൻ സ്വാഗതവും ലിജിന ജയിൻ നന്ദിയും രേഖപ്പെടുത്തി.

Related Posts