വിസ്മയ കേസ്; കിരൺ കുമാറിന് 10 വർഷം കഠിന തടവ്

ശിക്ഷ കുറഞ്ഞുപോയെന്നു വിസ്‌മയയുടെ അമ്മ. മാതൃകപരമായ വിധിയെന്ന് പ്രോസിക്യൂഷൻ.

കൊല്ലം നിലമേലിൽ വിസ്മയ ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഭർത്താവ് കിരൺ കുമാറിന് പത്ത് വർഷം കഠിന തടവ്. കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജഡ്ജി സുജിത് പി എൻ ആണ് ശിക്ഷ വിധിച്ചത്. വിസ്മയാ കേസിൽ ഭർത്താവ് കിരൺ കുമാർ കുറ്റക്കാരനാണെന്ന് കൊല്ലം അഡീഷ്ണൽ സെഷൻസ് കോടതി കണ്ടത്തിയിരുന്നു. പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റങ്ങളും കോടതി ശരി വയ്ക്കുകയായിരുന്നു. 304 b – സ്ത്രീധ പീഡനത്തെ ചൊല്ലിയുള്ള മരണം, 306 ാം വകുപ്പ് ആത്മഹത്യാപ്രേരണ, 498 A സ്ത്രീധന പീഡനം, എന്നീ വകുപ്പുകളാണ് ശരിവച്ചത്. തുടർന്ന് ജാമ്യത്തിലായിരുന്ന കിരൺ കുമാറിൻ്റെ ജാമ്യം കോടതി റദ്ദാക്കുകയായിരുന്നു. മൂന്നു കുറ്റങ്ങൾക്കും വെവ്വേറേ ശിക്ഷ. ഈ വകുപ്പുകളെല്ലാം കൂടി 18 വർഷത്തെ ശിക്ഷയ്ക്കുള്ള കുറ്റമാണിത്. എന്നാൽ ഒന്നിച്ചനുഭവിക്കേണ്ടതിനാൽ 10 വർഷത്തേക്ക് തടവ് ശിക്ഷയും പന്ത്രണ്ടര ലക്ഷം രൂപ പിഴയും വിധിക്കുകയായിരുന്നു.

Related Posts