കനത്ത മഴയിൽ വെള്ളക്കെട്ടിലായി കൊച്ചി നഗരം
By NewsDesk
കൊച്ചി: അതിരാവിലെ പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ട്. എംജി റോഡിലും കലൂർ കതൃക്കടവ് റോഡിലും രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. മണിക്കൂറുകളോളം മഴ തോർന്നിട്ടും വെള്ളം ഇറങ്ങാത്ത സാഹചര്യമാണ്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായി.