തൃശൂർ വലപ്പാട് കോതകുളം ബീച്ചിൽ ഫിഷിംഗ് ഹാർബർ സ്ഥാപിക്കണം: ജനകീയ കൺവെൻഷൻ മാർച്ചിൽ

വലപ്പാട്: കോതകുളം ബീച്ചിൽ ഫീഷിംഗ് ഹാർബർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ചിൽ ജനകീയ കൺവെൻഷൻ സംഘടിപ്പിക്കുവാൻ വലപ്പാട് ബീച്ച് കൊടിയംപുഴ ദേവസ്വം ഹാളിൽ ചേർന്ന സർവ്വകക്ഷി രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ വിപുലമായ കൺവെൻഷൻ തീരുമാനിച്ചു.

കൺവെൻഷൻ സി സി മുകുന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. വി വി വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ആർ കറപ്പൻ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ ഗീതഗോപി, പി എ രാമദാസ്, സി പി എം ലോക്കൽ സെക്രട്ടറി ഇ കെ തോമസ്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സി വി വികാസ്, സി പി ഐ സെക്രട്ടറി എ ജി സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഭഗീഷ് പൂരാടൻ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഷിനി ത ആഷിക്, എം ആർ ദിനേശ്, സി പി എം എടമുട്ടം ലോക്കൽ സെക്രട്ടറി ടി എസ് മധു, വി ആർ ബാബു, പി വി ജനാർദനൻ, ജോസ് താടിക്കാരൻ, സി പി ട്രസ്റ്റ് സെക്രട്ടറി ടി എം നിസാബ്, കെ കെ പീതാംബരൻ, എൻ വി ഷൈൻ, എൻ കെ സുധാകരൻ, പഞ്ചായത്ത് അംഗം കെ വി വിജയൻ എന്നിവർ പ്രസംഗിച്ചു. പി ഡി ലോഹിതാക്ഷൻ സ്വാഗതവും എൻ കെ ഭീതിഹരൻ നന്ദിയും പറഞ്ഞു.

പി ആർ കറപ്പൻ ചെയർമാനായും, കെ കെ പീതാംബരൻ വൈസ് ചെയർമാനായും, വി വി വിജയൻ കൺവീനരായും, പി എൻ രാധാകൃഷ്ണൻ ജോ. കൺവീനരായും, കെ കെ രമേഷ് ട്രഷറരായും ഉള്ള പുതിയ സംലാടക സമിതി രൂപീകരിച്ചു.

Related Posts