'ന്നാ താൻ കേസ് കൊട് '; ഷൂട്ടിങ്ങ് തുടങ്ങിയെന്ന് കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ നായകനാവുന്ന പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. കാസർകോഡ് ചെറുവത്തൂരിൽ സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചതായി താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. നീലേശ്വരം എംഎൽഎ എം രാജഗോപാലൻ നിലവിളക്ക് കൊളുത്തി ചടങ്ങിന് സമാരംഭം കുറിച്ചു.
രതീഷ് പൊതുവാളാണ് ചിത്രത്തിൻ്റെ സംവിധായകൻ. സന്തോഷ് കുരുവിളയാണ് നിർമാണം നിർവഹിക്കുന്നത്. ഷെർനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ രാകേഷ് ഹരിദാസാണ് ചിത്രത്തിൻ്റെ ക്യാമറ ചലിപ്പിക്കുന്നത്. രാകേഷ് ചങ്ങനാശ്ശേരി എസ് ബി കോളെജിലെ പഠനകാലത്ത് സുഹൃത്ത് ആയിരുന്നെന്ന് കുഞ്ചാക്കോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഹരമായി മാറിയ ഗായത്രി ശങ്കറാണ് ചിത്രത്തിൽ കുഞ്ചാക്കോയുടെ നായികയായി എത്തുന്നത്.
ബേസിൽ ജോസഫ്, ഉണ്ണിമായ പ്രമോദ്, സൈജു കുറുപ്പ്, വിനയ് ഫോർട്ട്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.