കുവൈറ്റിലെ മധ്യാഹ്ന വിശ്രമ നിയമത്തിന്റെ കാലാവധി അവസാനിച്ചു .

കുവൈറ്റിൽ രാവിലെ 11 മണിമുതൽ വൈകിട്ട് 4 മണി വരെ പുറം ജോലികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക്

അവസാനിച്ചു . ജൂൺ 1 മുതൽ ഓഗസ്റ്റ് 31വരെയാണ് നിയന്ത്രണമുണ്ടായിരുന്നത് . ഇക്കാലയളവിൽ

2381 നിർമാണ സൈറ്റുകളിൽ പരിശോധന നടത്തിയതായും 1760 നിയമലംഘനങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥ സംഘം തലവൻ കൂടിയായ മാൻ‌പവർ അതോറിറ്റി ജഹ്‌റ ഗവർണറേറ്റ് മേധാവി ഹമദ് അൽ മിഖായിൽ അറിയിച്ചു.

844 കമ്പനികളിൽ തുടർ പരിശോധനയിൽ നിയമം പാലിക്കുന്നതായി കണ്ടെത്തി. 2 കമ്പനികളുടെ സൈറ്റുകളിൽ നിയമലംഘനം ആവർത്തിച്ചതായും കണ്ടെത്തി. പുറം ജോലിക്കാർക്ക് വിശ്രമം നൽകാനുള്ള നിയമം ലംഘിച്ചത് സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് 110 പരാതികൾ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

Related Posts