പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിശ്വസിക്കാനാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്
ന്യൂഡൽഹി : മിനിമം താങ്ങുവില നിയമ വിധേയമാക്കുന്നതുള്‍പ്പെടെയുള്ള ഇനിയും തീര്‍പ്പുകല്‍പ്പിക്കാനുള്ള ഒന്നിലധികം പ്രശ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിട്ടില്ലാത്തതിനാൽ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം പൂര്‍ണമായും വിശ്വാസത്തിലെടുക്കില്ലെന്നും പാര്‍ലമെന്റില്‍ നിയമം റദ്ദാക്കും വരെ സമരം തുടരുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത് പറഞ്ഞു..
സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് യോഗം ചേരുമെന്നും പ്രധാനവിഷയങ്ങളെക്കുറിച്ച് ചർച്ചചെയ്യുമെന്നും അതിനനുസരിച്ച് തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നും രാകേഷ് ടിക്കായത് പറഞ്ഞു.
കർഷക സമരത്തിന്റെ മുന്നേറ്റത്തിൽ 800ലധികം കര്‍ഷകര്‍ ജീവത്യാഗത്തെ മാനിക്കണമെന്നും നിലവില്‍ സിംഘുവില്‍ ആഘോഷമൊന്നും ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം .