ലെൻസ്ഫെഡ് നാട്ടിക ഏരിയ സമ്മേളനം സംഘടിപ്പിച്ചു

ലൈസൻസ്‌ഡ് എൻജിനിയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) 12-ാമത് നാട്ടിക ഏരിയ സമ്മേളനം നടന്നു. കോതകുളം മാ ഫാം ഹാളിൽ നടന്ന സമ്മേളനം സി സി മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. ഏരിയ പ്രസിഡണ്ട് ഇ വി സുമോദ് അദ്ധ്യക്ഷനായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥി ആയിരുന്നു. ജില്ലാ പ്രസിഡണ്ട് ഒവി ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സി കെ തോമസ്, ഏരിയ സെക്രട്ടറി സജിൻ വെന്നിക്കൽ, ടി.ജി സുരേഷ്, ബിജു.ടി.എസ്, ഷാജു സി.കെ, ആശിഷ് ജേക്കബ്ബ്, ആൻറി പി.കെ, വിനോജ് ടി.എസ്, സുഹാസ് ഡി കോലഴി, മുഹമ്മദ് ഷരീഫ് എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഷീന , സെക്രട്ടറി സുജിത്ത് ഇ എസ്, ട്രഷറർ മുഹമ്മദ് ഷരീഫ് എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു.

Related Posts