സി എസ് എം കിന്റർഗാർട്ടനിൽ എൽ കെ ജി പ്രവേശനോത്സവം സംഘടിപ്പിച്ചു

ഇടശ്ശേരി : സി എസ് എം സെൻട്രൽ സ്കൂൾ കിന്റർഗാർട്ടനിൽ എൽ കെ ജി വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. ആദ്യമായി സ്കൂളിൽ എത്തിയ കുരുന്നുകളെ മധുരവും, വർണ്ണ ബലൂണുകളും മറ്റു സമ്മാനങ്ങളും നൽകി സ്വീകരിച്ചു. പ്രിൻസിപ്പൾ ഡോ.എം ദിനേഷ് ബാബു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കൾക്കായി 'പേരന്റിങ്ങി'നെക്കുറിച്ച് പ്രിൻസിപ്പൾ ക്ലാസ്സെടുത്തു. സി എസ് എം ചെയർപേഴ്സൺ സഫിയ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. മാനേജർ പി കെ ഹൈദരാലി, പി ടി എ പ്രസിഡണ്ട് പി ഐ ഷൗക്കത്തലി, വൈസ് ചെയർമാൻ സി എം മുഹമ്മദ് ബഷീർ, കെ ജി കോ ഓർഡിനേറ്റർ കെ.ടി രമ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Related Posts