ഇതോടെ രാജ്യത്തെ ലുലു എക്‌സ്‌ചേഞ്ച് ശാഖകളുടെ ആകെ എണ്ണം 31 ആയി.
ലുലു എക്‌സ്‌ചേഞ്ച് കുവൈറ്റിൽ രണ്ട് പുതിയ ശാഖകൾ തുറന്നു

കുവൈറ്റിൽ സാൽമിയ , മംഗഫ് എന്നിവിടങ്ങളിലാണ് ലുലു എക്സ്ചേഞ്ചിന്റെ പുതിയ ശാഖകൾ തുറന്നത് . ഇതോടെ കുവൈറ്റിലെ ആകെ ശാഖകളുടെ എണ്ണം 31 ആയി ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹംസ പയ്യന്നൂർ , അബു അബ്‌ദുള്ള എന്നിവർ പുതിയ ശാഖകൾ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ ഡയറക്ടർ മുഹമ്മദ് ഹാരിസ് ലുലു എക്സ്ചേഞ്ച് മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

കുവൈറ്റ് സമ്പദ്‌വ്യവസ്ഥ ആയിരക്കണക്കിന് പ്രവാസികൾക്ക് ജീവനാഡിയാണെന്നും ഉത്തരവാദിത്തമുള്ള സാമ്പത്തിക സേവന ദാതാവ് എന്ന നിലയിൽ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും അദീബ് അഹമ്മദ് പറഞ്ഞു. 2023 നെ വളരെ ശുഭ പ്രതീക്ഷയോടെയാണ് നോക്കികാണുന്നതെന്നും അദ്ദേഹം അറിയിച്ചു. ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന് ഇതോടെ ആഗോളതലത്തിൽ 264 ശാഖകൾ ആയി.
