ജൻ്റിൽമാൻമാരിലെ ജൻ്റിൽമാൻ; കുഞ്ചാക്കോ ബോബന് ജന്മദിനാശംസകൾ നേർന്ന് മഞ്ജുവാര്യർ
മലയാളത്തിൻ്റെ പ്രിയനടൻ കുഞ്ചാക്കോ ബോബന് ജന്മദിനാശംസകൾ നേർന്ന് മഞ്ജുവാര്യർ. ജൻ്റിൽമാൻമാരിലെ ജൻ്റിൽമാനാണ് കുഞ്ചാക്കോ ബോബനെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ലവ് യു ഓൾവേയ്സ് ചാക്കോച്ചാ എന്ന വാക്കുകളോടെയാണ് മഞ്ജുവിൻ്റെ പിറന്നാൾ ആശംസകൾ അവസാനിക്കുന്നത്.
നേരത്തേ കുഞ്ചാക്കോയുടെ അടുത്ത സുഹൃത്തും അവതാരകനുമായ രമേഷ് പിഷാരടിയും താരത്തിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇരുവരും ജിമ്മിൽ മസിലു പെരുപ്പിച്ച് നിൽക്കുന്ന രസകരമായ ഫോട്ടോയാണ് നടൻ പങ്കുവെച്ചത്. നിങ്ങൾ മസിലിലല്ല, മനസ്സിലാണ് എന്നു തുടങ്ങുന്ന രണ്ടുവരി അടിക്കുറിപ്പും നടൻ നൽകിയിട്ടുണ്ട്. മനുഷ്യർക്കിടയിലെ അത്യപൂർവമായ ലിമിറ്റഡ് എഡിഷനാണ് ചാക്കോച്ചൻ എന്നാണ് പിഷാരടി പറയുന്നത്.