വിൽപ്പനയിൽ റെക്കോഡ് നേട്ടം കൈവരിച്ച് മാരുതി സുസുക്കി ബലേനോ; ഒരു മില്യൺ മറികടന്നു

മാരുതി സുസുക്കി ബലേനോ പ്രീമിയം ഹാച്ച്ബാക്കിൻ്റെ വിൽപ്പന ഒരു മില്യൺ കടന്നതായി പ്രഖ്യാപനം. ഒരു ദശലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് മറികടക്കുന്ന ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പ്രീമിയം ഹാച്ച്ബാക്ക് ആയി ബലേനോ മാറിയെന്ന് കമ്പനി അവകാശപ്പെട്ടു.

ഹ്യൂണ്ടായ് ഐ20, ടൊയോട്ട ഗ്ലാൻസ, ടാറ്റ ആൽട്രോസ്, ഹോണ്ട ജാസ് എന്നിവയാണ് ഈ വിഭാഗത്തിലെ മുഖ്യ എതിരാളികൾ. പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തിൽ ബലേനോയ്ക്ക് 25 ശതമാനത്തിലധികം വിപണി വിഹിതമാണുള്ളത്.

ഡിസൈൻ, സുരക്ഷ, നവീകരണം തുടങ്ങി എല്ലാ വിഭാഗങ്ങളിലും ബലേനോ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിച്ചതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിങ്ങ്, സെയിൽസ് വിഭാഗം സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ അഭിപ്രായപ്പെട്ടു. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ബലേനോയ്ക്ക് സമാനതകളില്ലാത്ത നേതൃത്വമാണ് ഉള്ളത്.

നെക്സ പ്രീമിയം റീട്ടെയിൽ ഔട്ട്‌ലെറ്റ് വഴി വിൽക്കുന്ന ബലേനോ വാഹന നിർമാതാക്കളുടെ പ്രീമിയം ഓഫറുകളിലൊന്നാണ്.

Related Posts