വിസി നിയമനം ഗവർണറിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റാൻ തമിഴ്നാട്
ദില്ലി: സർവ്വകലാശാല വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള അധികാരം ഗവർണറിൽ നിന്ന് മുഖ്യമന്ത്രിയിലേക്ക് മാറ്റാൻ ആലോചിക്കുന്നതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു. മാർച്ചിലെ നിയമസഭയിൽ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിസി നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിദഗ്ധരുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കെ പൊന്മുടി പറഞ്ഞു. പല സംസ്ഥാനങ്ങളിലും വിസിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിൽ 1949 മുതൽ വിസി നിയമനം മുഖ്യമന്ത്രിയാണ് നടത്തുന്നതെന്നും പൊന്മുടി പറഞ്ഞു.