ചുന്ദരിവാവ നിള സാന്താക്ലോസ് വേഷത്തിൽ, യൂട്യൂബിൽ കാണാമെന്ന് അമ്മ പേർളി മാണി
ടെലിവിഷൻ അവതാരകയും അഭിനേത്രിയുമായ പേർളി മാണിയുടെയും നടനും അവതാരകനുമായ ശ്രീനിഷ് അരവിന്ദിൻ്റെയും മകൾ നിള മലയാളികൾക്കെല്ലാം സുപരിചിതയാണ്. ക്യൂട്ട് ബേബി നിളക്കുട്ടിയുടെ ഫോട്ടോകളും വീഡിയോകളുമെല്ലാം ഇടയ്ക്കിടെ അമ്മ പേർളിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരിലേക്ക് എത്താറുണ്ട്.
അൽപം മുമ്പ് പേർളി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നിളക്കുട്ടിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞു സാന്തയുടെ വേഷത്തിൽ ചുന്ദരി വാവയായാണ് ഫോട്ടോയിൽ നിള കാണപ്പെടുന്നത്. കുഞ്ഞുവാവ ക്യൂട്ടാണെന്നും അവളുടെ കണ്ണുകൾ അതീവ സുന്ദരമാണെന്നും എല്ലാവരും പറയുന്നു. ലിറ്റിൽ സാന്തയ്ക്ക് ക്രിസ്മസ് ആശംസകൾ നേരാനും ആരാധകർ മറക്കുന്നില്ല.
സാന്താക്ലോസ് ഈസ് കമിങ്ങ് ടു ടൗൺ എന്ന തലക്കെട്ടോടെയുള്ള കുറിപ്പിൽ നിളയുടെ ആദ്യ വ്ളോഗ് പുറത്തിറങ്ങി എന്ന പേർളിയുടെ അറിയിപ്പുമുണ്ട്.