ഡോ. കെ. ദേവതയ്ക്ക് ദേശീയ അംഗീകാരം

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ നല്‍കുന്ന 2022ലെ എമിററ്റസ് പ്രൊഫസ്സര്‍ പദവിയ്ക്ക് ഡോ. കെ.ദേവത അര്‍ഹയായി. വെറ്ററിനറി സര്‍വ്വകലാശാലയില്‍ നിന്നും ഈ അംഗീകാരം നേടുന്ന ആദ്യവ്യക്തിയാണ് ഡോ. കെ. ദേവത. കാര്‍ഷിക അധ്യാപന ഗവേഷണരംഗത്തെ മികവ് തെളിയിച്ചവര്‍ക്കുള്ള ഐസിഎആറിന്റെ(ICAR) ഉന്നത അംഗീകാരമാണ് ഈ പദവി. വെറ്ററിനറി സര്‍വ്വകലാശാല മുന്‍ ഡയറക്ടറും (അക്കാദമിക്‌സ് ആന്റ് റിസര്‍ച്ച്) വെറ്ററിനറി കോളേജ് പരാദശാസ്ത്ര വിഭാഗം മുന്‍ മേധാവിയുമാണ് ഡോ. കെ. ദേവത. 2022 മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് ഈ പദവി ലഭിച്ചിരിക്കുന്നത്.