ഉക്രയ്നിൽ 2320 മലയാളി വിദ്യാർഥികൾ; നിലവിലെ സാഹചര്യം ആശങ്ക ഉയർത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഉക്രയ്നിൽ 2320 മലയാളി വിദ്യാർഥികൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഠനം നിലച്ചുപോകുമെന്ന ആശങ്ക നിമിത്തമാണ് മിക്കവരും അവിടെ തങ്ങുന്നത്. നിലവിലെ സാഹചര്യം അവരുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്നതാണ്.

മലയാളികളുടെ സുരക്ഷാ കാര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉക്രയ്നിലുള്ള മലയാളി വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പ്രത്യേക ഫ്ലൈറ്റുകൾ ഏർപ്പെടുത്തി വിദ്യാർഥികളെ എത്രയും വേഗം നാട്ടിലെത്തിക്കണം.

Related Posts