പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95%
കേരളത്തിൽ പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ ഹയർ സെക്കൻഡറിയിൽ വിജയ ശതമാനം 82.95 %. ഉപരിപഠനത്തിന് അർഹത നേടിയത് 31205 പേർ. മുൻ വർഷം 83.87 ശതമാനം വിദ്യാർത്ഥികൾ വിജയം കരസ്ഥമാക്കി. കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനത്തിൽ കുറവുണ്ടായി. 0.92 ശതമാനം കുറവാണ് ഇത്തവണ വിജയ ശതമാനത്തിൽ രേഖപ്പെടുത്തിയത്. സയൻസ് വിഭാഗത്തിൽ 87.31 ശതമാനം വിജയം രേഖപ്പെടുത്തി. ഹ്യുമാനിറ്റീസിൽ 71.93 ശതമാനവും കൊമേഴ്സിൽ 82.75 ശതമാനവും രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളത്തും ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്.