കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനാഘോഷവും പൊങ്കാലയും ശതകശാഭിഷേകവും നടന്നു
വലപ്പാട്: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠ ദിനാഘോഷവും പൊങ്കാലയും ശതകശാഭിഷേകവും നടന്നു. ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ ശാന്തിയുടെ മുഖ്യ കാർമ്മികത്തിലാണ് നടന്നത്. രാവിലെ ഗണപതി ഹോമം , പന്തിരടി പൂജ തുടർന്ന് ആചാര്യാവരണം ക്ഷേത്രം തന്ത്രിയായിരുന്ന ചെമ്മാലിൽ നാരായണൻ കുട്ടിശാന്തിക്ക് പ്രായാധിക്യം മൂലം എല്ലാ ക്ഷേത്ര പരിപാടികളിലും എത്താൻ കഴിയാത്തതുകൊണ്ട് കഴിഞ്ഞ പൊതുയോഗ തീരുമാന പ്രകാരം മുല്ലങ്ങത്ത് നന്ദകുമാർ ശാന്തിയെ ക്ഷേത്രം തന്ത്രിയായി അവരോധിച്ചു. തുടർന്ന് പൊങ്കാല ശതകലശാഭിഷേകം , ഉച്ചപൂജ , ശ്രീഭൂതബലി , പ്രസാദ ഊട്ട് എന്നിവ നടന്നു. വൈകീട്ട് ശീവേലി എഴുന്നള്ളിപ്പ് , ദീപാരാധന ചുറ്റുവിളക്ക് , നിരമാല , അത്താഴപൂജ എന്നിവ നടക്കും. ക്ഷേത്രം പ്രസിഡണ്ട് വി യു ഉണ്ണികൃഷ്ണൻ, വി ആർ രാധാകൃഷ്ണൻ, വി കെ ഹരിദാസ്, വി കെ ശശിധരൻ, വി ഡി മനോജ്, വി ജെ ഷാലി എന്നിവർ നേതൃത്വം നൽകി. ശാന്തിമാരായ ലാലപ്പൻ, മനോജ്, ഷിനോജ്, സനേഷ്, അനേഘ്, ഘോഷ് എന്നിവർ സഹകാർമ്മികരായിരുന്നു.