സെറ്റുടുത്ത്, മുല്ലപ്പൂ ചൂടി, ജിമിക്കി കമ്മലണിഞ്ഞ് സുന്ദരിയായ അമ്മ, ജന്മദിനത്തിൽ അമ്മയുടെ ചിത്രം പങ്കുവെച്ച് റിമി ടോമി

ജിമിക്കി കമ്മലിൽ സുന്ദരിയായി ചിരിച്ചു കൊണ്ടു നില്ക്കുന്ന അമ്മയുടെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച് റിമി ടോമി. പ്രശസ്ത ഗായികയും മോഡലും അഭിനേത്രിയുമായ റിമി ടോമി ജന്മദിനത്തിലാണ് അമ്മയുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. സെറ്റുടുത്ത്, മുടിയിൽ മുല്ലപ്പൂ ചൂടി, മനോഹരമായ നെക്ലേസും ജിമിക്കി കമ്മലുമണിഞ്ഞ് നിൽക്കുന്ന അമ്മയുടെ ചിത്രത്തിന് താഴെ നിരവധി പേർ ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്.

ഗായകരും സിനിമാ താരങ്ങളും ആരാധകരും അടക്കം നിരവധി പേരാണ് ആശംസകൾ നേരുന്നത്. അമ്മയെന്നല്ല, ചേച്ചിയമ്മ എന്നാണ് പറയേണ്ടത് തുടങ്ങിയ രസകരമായ കമൻ്റുകളും ഉണ്ട്. ഒരു മണിക്കൂറിനിടയിൽ പതിനൊന്നായിരത്തോളം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

സോഷ്യൽ മീഡിയയിൽ 1.1 മില്യണിലേറെ ഫോളോവേഴ്സാണ് റിമി ടോമിക്കുള്ളത്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങൾക്കും സന്ദേശങ്ങൾക്കുമെല്ലാം വലിയ തോതിലുള്ള പിന്തുണ ലഭിക്കാറുണ്ട്. ക്രിസ്മസ്, ഓണം പോലുള്ള വിശേഷാവസരങ്ങളിൽ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്.

Related Posts