അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പതാകകൾ നീക്കം ചെയ്ത് റഷ്യൻ ബഹിരാകാശ ഏജൻസി; ഇന്ത്യൻ പതാക തൊട്ടില്ല
സ്പേസ് പോർടിലെ റോക്കറ്റിൽ പതിച്ചിരുന്ന വിദേശ രാജ്യങ്ങളുടെ പതാകകൾ നീക്കം ചെയ്ത് റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ്. യു എസും ജപ്പാനും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളുടെ പതാകകൾ നീക്കം ചെയ്തിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ പതാക നിലനിർത്തി.
നാറ്റോയുടെ ഭാഗമാകാനുള്ള ഉക്രയ്ൻ്റെ നീക്കങ്ങളാണ് റഷ്യ-ഉക്രയ്ൻ സംഘർഷങ്ങൾക്ക് വഴിവെച്ചത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള റഷ്യയുടെ നയതന്ത്ര ബന്ധങ്ങൾ മൂക്കുകുത്തിയതിനെ പ്രതീകവൽക്കരിക്കുന്നതാണ് റോക്കറ്റിലെ പതാകകൾ നീക്കം ചെയ്ത നടപടി.
ഉക്രയ്ൻ ആക്രമണത്തിന് പിന്നാലെ നാറ്റോ അംഗരാജ്യങ്ങളായ ഫ്രാൻസ്, ജർമനി, യു കെ എന്നിവ റഷ്യയ്ക്കെതിരെ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരുന്നു. യു എസുമായി അടുത്ത സൗഹൃദമുള്ള ജപ്പാൻ പോലുള്ള രാജ്യങ്ങളും ഉപരോധ നടപടികളുമായി മുന്നോട്ടു വന്നിരുന്നു.
ചില രാജ്യങ്ങളുടെ പതാകകൾ ഇല്ലെങ്കിൽ തങ്ങളുടെ റോക്കറ്റ് കൂടുതൽ മനോഹരമായി കാണപ്പെടുമെന്ന് ബൈകോണൂരിലെ ലോഞ്ചറുകൾ തീരുമാനിച്ചതായി റോസ്‌കോസ്മോസ് ഡയറക്ടർ ജനറൽ ദിമിത്രി ഒലെഗോവിച്ച് റോഗോസിൻ ട്വീറ്റ് ചെയ്തു.