കെ എസ് ആർ ടി സി യിൽ ശമ്പള വിതരണം വൈകുന്നു. പണിമുടക്കിനില്ലെന്ന് സിഐടിയു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നു. മെയ് മാസം 11 ആയിട്ടും ശമ്പളം വിതരണം നടന്നിട്ടില്ല. മെയ് പത്തിനകം ശമ്പളം ലഭിക്കുമെന്ന വിശ്വാസത്തില്‍ മെയ് ആറിലെ പണിമുടക്കില്‍ നിന്ന് സിഐടിയു വിട്ടു നിന്നിരുന്നു. തത്ക്കാലം പണിമുടക്കിനില്ലെന്ന നിലപാടിലാണ് അവര്‍. എഐടിയുസി ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയനും തത്ക്കാലം കടുത്ത നിലപാടിലേക്കില്ലെന്നാണ് സൂചന. ശമ്പള വിതരണം പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് രണ്ടു യൂണിയനുകളുടെയും പ്രതീക്ഷ.