വാക്സിനെടുക്കാത്ത കുട്ടികൾക്ക് സ്‌കൂളുകള്‍ വാക്സിന്‍ കേന്ദ്രങ്ങളാകും
കുട്ടികളുടെ വാക്‌സിനേഷനായി സ്‌കൂളുകള്‍ വാക്‌സിന്‍ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വാക്സിനെടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാന്‍ ക്ലാസ് ടീച്ചര്‍മാരെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സ്‌കൂളിലോ, രണ്ട് സ്‌കൂളുകള്‍ക്ക് ഒന്ന് എന്ന നിലയിലോ വാക്സിന്‍ കേന്ദ്രം ക്രമീകരിക്കും. രക്ഷകര്‍ത്താക്കള്‍ അല്ലെങ്കില്‍ കുട്ടികളെ അടുത്തുള്ള വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിച്ച് വാക്സിന്‍ നല്‍കണം. ഈ രണ്ട് മാര്‍ഗങ്ങളാണ് മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു.