എസ് എൻ വിദ്യാഭവനിലെ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

ചെന്ത്രാപ്പിന്നി: എസ് എൻ വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിലെ 2019 -'20, 2020-'21 ബാച്ചുകളിലെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു കൊണ്ട് 2021 ഒക്ടോബർ 19 ന് സ്കൂൾ ഇന്റോർ സ്റ്റേഡിയത്തിൽ വച്ച് മെറിറ്റ് ഡേ ആചരിച്ചു. എസ് എൻ ഇ & സി ട്രസ്റ്റ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രിൻസിപ്പാൾ യാമിനി ദിലീപ് സ്വാഗതം പറഞ്ഞു. എം എസ് പ്രദീപ് (ജന.സെക്രട്ടറി എസ് എൻ ഇ & സി ട്രസ്റ്റ്), ടി കെ രാജീവൻ (ട്രഷറർഎസ് എൻ ഇ & സിട്രസ്റ്റ്), ടി എസ്വി ജയരാഘവൻ (വൈസ് പ്രസിഡണ്ട്എസ് എൻ ഇ & സിട്രസ്റ്റ്), സുരേഷ് ബാബു പി ടി ( ജോ. സെക്രട്ടറി എസ് എൻ ഇ & സി ട്രസ്റ്റ്), സുദീപ് കു മാർ (അഡ്മിനിസ്ട്രേറ്റീവ് ഹെഡ്) എന്നിവർ വിദ്യാർഥികൾക്ക് ആശംസകൾ അർപ്പിച്ച് സമ്മാനദാനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ ശാലിനി കെ വി നന്ദി പ്രകാശിപ്പിച്ചു

Related Posts