തളിക്കുളം അറിയപ്പെടേണ്ടത് കവി കെ എസ് കെ യുടെ പേരിൽ : ടി. പദ്മനാഭൻ

ഓരോ നാടിനും ഓരോ സംസ്കാരമുണ്ടെന്നും തളിക്കുളത്തിന്റെ സംസ്കാരവും മഹിമയും നാളത്തെ തലമുറയ്ക്ക് വേണ്ടി പകർന്നു നൽകാൻ കെ എസ് കെ യെ പോലുള്ള കവികളുടെ ഓർമ്മകൾ നിലനിൽക്കുന്ന വിധത്തിൽ സാംസ്കാരിക പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്ന് ടി പദ്മനാഭൻ അഭിപ്രായപ്പെട്ടു. തളിക്കുളത്ത് മണപ്പുറം സമീക്ഷ യുടെ രണ്ടാമത് രാമു കാര്യാട്ട് സമഗ്ര സംഭാവന പുരസ്കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി. കെ. ജി വൈദ്യർ സാംസ്കാരിക പുരസ്കാരം നിലമ്പൂർ ആയിഷയും കെ വി പീതാംബരൻ സാമൂഹ്യ സേവന പുരസ്കാരം സി. കെ ശശീന്ദ്രനും ഏറ്റുവാങ്ങി. റവന്യൂ മന്ത്രി അഡ്വ.കെ രാജൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രൊഫ. ടി ആർ ഹാരി അദ്ധ്യക്ഷനായി. വി എൻ രണദേവ്, പ്രൊഫ. കെ. യു അരുണൻ , പി.ആർ കറപ്പൻ, സി.ജി അജിത് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Posts