മൂന്നാം തരംഗം ഗ്രാമീണ മേഖലയിൽ ശക്തിപ്പെടുന്നതായി റിപ്പോർട്ടുകൾ
കൊവിഡിൻ്റെ മൂന്നാം തരംഗം ഗ്രാമീണ മേഖലയിൽ ശക്തിയാർജിക്കുന്നതായി റിപ്പോർട്ടുകൾ. ആദ്യഘട്ടത്തിൽ നഗര പ്രദേശങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോഴത് ഗ്രാമീണ മേഖലയിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരങ്ങളിൽ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അവിടെ പ്രതിദിന കേസുകൾ കുറഞ്ഞുവരികയാണ്. അതേസമയം ഗ്രാമീണ ജില്ലകളിൽ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്നതായി റിപ്പോർട്ടുകൾ പറയുന്നു.
നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്കുള്ള വ്യാപനത്തിലെ ഈ മാറ്റം ആദ്യ രണ്ടു തരംഗങ്ങളിലും പ്രകടമായിരുന്നു.