റഷ്യാ, നിങ്ങൾക്ക് പ്രമേയം വീറ്റോ ചെയ്യാം, എന്നാൽ സത്യത്തെ വീറ്റോ ചെയ്യാൻ നിങ്ങൾക്കാവില്ല; സുരക്ഷാ കൗൺസിലിൽ അമേരിക്ക
ഉക്രയ്നിലെ ആക്രമണം ഉടനടി അവസാനിപ്പിക്കാനുള്ള ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയത്തെ വീറ്റോ ചെയ്ത റഷ്യൻ നടപടിയെ അപലപിച്ച് അമേരിക്ക. റഷ്യയ്ക്ക് പ്രമേയം വീറ്റോ ചെയ്യാമെന്നും എന്നാൽ സത്യത്തെ വീറ്റോ ചെയ്യാൻ കഴിയില്ലെന്നും യു എന്നിലെ യു എസ് അംബാസഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
"ഒരു കാര്യം വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്. റഷ്യാ നിങ്ങൾക്ക് ഈ പ്രമേയം വീറ്റോ ചെയ്യാം, പക്ഷേ നിങ്ങൾക്ക് ഞങ്ങളുടെ ശബ്ദങ്ങൾ വീറ്റോ ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് സത്യം വീറ്റോ ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഞങ്ങളുടെ തത്വങ്ങളെ വീറ്റോ ചെയ്യാൻ കഴിയില്ല. നിങ്ങൾക്ക് ഉക്രേനിയൻ ജനതയെ വീറ്റോ ചെയ്യാൻ കഴിയില്ല," അമേരിക്കൻ പ്രതിനിധിയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.