തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
By NewsDesk
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. മോശം കാലാവസ്ഥയെ തുടർന്നാണ് വെടിക്കെട്ട് വീണ്ടും മാറ്റിവച്ചത്. കാലാവസ്ഥ അനുകൂലമായ ദിവസം വെടിക്കെട്ട് വീണ്ടും നടത്തും. ഇന്ന് വൈകീട്ട് 6.30 ന് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. ഇത് മൂന്നാം തവണയാണ് തൃശൂർ പൂരം വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്.