ബനേഷ് വലപ്പാടിന്റെ മനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സച്ചിദാനന്ദൻ വലപ്പാട് ആണ്.
ഓണത്തെ വരവേൽക്കാൻ ഓണപ്പാട്ടുമായി സച്ചി ഫോർ മ്യൂസിക്.

വലപ്പാട്: ഈ കൊറോണ കാലത്തും ഓണം നമ്മുടെ ഓർമ്മകളിൽ ഓരോലകുട ചൂടിനിൽപ്പുണ്ട്. എവിടെയായലും ഓരോണപാട്ടെങ്കിലും മൂളാതെ ഒരോണക്കാലവും കടന്നു പോയിട്ടില്ല.
ഈ പ്രതിസന്ധിയുടെ കാർമേഘവും പെയ്തുതീരട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് "പൂവിളികൾ വരവായ് "എന്ന പേരിൽ ഓണപ്പാട്ട് റിലീസ് ചെയ്തിരിക്കുകയാണ് SACHI 4 MUSIC എന്ന പുതിയ യുട്യൂബ് മ്യൂസിക് ചാനൽ.
ബനേഷ് വലപ്പാടിന്റെ മനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സച്ചിദാനന്ദൻ വലപ്പാട് ആണ്. സച്ചിദാനന്ദൻ മാഷിന്റെ ഓൺലൈൻ സംഗീതവിദ്യാർത്ഥികൾ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇവരുടെ ആദ്യത്തെ സൂപ്പർ ഹിറ്റ് ആൽബമായ "രമേശന്റെ തോൾസഞ്ചി" മ്യൂസിക് ആൽബം വൈറൽ ആയിരുന്നു. ഇപ്പോൾ ഹൃദയത്തിലേറ്റാൻ പുതിയൊരു ഓണപ്പാട്ടുമായി എത്തിയിരിക്കുകയാണ് സച്ചി ഫോർ മ്യൂസിക്.