'ഹരിതം സഹകരണം' പദ്ധതി - വലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് തല ഉദ്ഘാടനം നടന്നു

ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് ഒരേ ഒരു ഭൂമി യെന്ന ആഗോള തലത്തിലെ ഈ വർഷത്തെ സന്ദേശം ഉൾക്കൊണ്ട് സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയിലൂടെ അഞ്ച് ലക്ഷം മരങ്ങൾ നട്ടുവളർത്തി സംരക്ഷിക്കുന്ന പദ്ധതിയിൽ ഈ വർഷം ഒരു ലക്ഷം മാവിൻ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. കഴിഞ്ഞ 4 വർഷങ്ങളിലുമായി നാല് ലക്ഷത്തോളം മരങ്ങൾ നട്ടുവളർത്തുന്നുണ്ട്.

സഹകരണവകുപ്പ് നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിയിലൂടെ ഒരു ലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്റെ വലപ്പാട് സർവ്വീസ് സഹകരണ ബാങ്ക് തല ഉദ്ഘാടനം ബാങ്കിന്റെ നാളികേര സംസ്കരണ അങ്കണത്തിൽ ബാങ്ക് പ്രസിഡന്റ് രജിഷ ശിവജി നിർവഹിച്ചു,തളിക്കുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സണും ഭരണ സമ്മിതി അംഗംവുമായ മല്ലിക ദേവൻ മുഖ്യഅഥിതിയായി,ഭരണ സമ്മിതി അംഗങ്ങളായ ബി.കെ. മണിലാൽ,ശശി, എന്നിവർ പങ്കെടുത്തു ഭരണ സമ്മിതി അംഗം കെ. വി. സജീവൻ അദ്ധ്യക്ഷത വഹിച്ചു ബാങ്ക് സെക്രട്ടറി വി.ആർ. ബാബു സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സിന്ധു സച്ചിൻ നന്ദിയും പറഞ്ഞു.

Related Posts