ബാലോത്സവം 2022; കഴിമ്പ്രം ഹൈസ്കൂളിൽ വേനൽതുമ്പി കലാജാഥക്ക് സ്വീകരണം നൽകി

വലപ്പാട്: എടമുട്ടം മേഖല ബാലസംഘം, നാട്ടിക ഏരിയാ കമ്മിറ്റിയുടെ വേനൽത്തുമ്പി കലാജാഥക്ക് കഴിമ്പ്രം ഹൈസ്കൂളിൽ സ്വീകരണം നൽകി. അനുബന്ധമായി 100 ലധികം കൊച്ചു കലാകാരൻമാർ, സംഘനൃത്തം, നാടകം, ഗാനമേള, നൃത്യനൃത്തങ്ങൾ, ചിത്രരചന, കഥ പറയൽ, കവിതാലാപനം, മാപ്പിളപ്പാട്ട് എന്നിവ അരങ്ങേറി.

സംഘാടക സമിതി ചെയർമാൻ കെടിഡി കിരൺ മാഷ്, കൺവീനർ പി എസ് ഷജിത്ത്, സുനിത ബാബു, ടി എസ് മധു , പി എ അബ്ദുൾ അസീസ്, കെ എം അബ്ദുൾ മജീദ്, ടി എ സുമിത്രൻ, വി പി സാൽ, എ ആർ സത്യൻ, ജയ ടീച്ചർ, കെ കെ ജിനേന്ദ്ര ബാബു, വി ആർ ജിത്ത്, സുധീർ കോലാന്ത്ര, അനിൽകുമാർ, പി എസ് നിമോദ്, പി ബി കണ്ണൻ, വി ബി പ്രഭാഷ് എന്നിവർ നേതൃത്വം നൽകി. ബാലസംഘം നാട്ടിക ഏരിയാ ചുമതലക്കാരായ സുരേഷ് മഠത്തിൽ, നൗമി പ്രസാദ് എന്നിവരെ സ്വീകരിച്ചു.

എല്ലാ വേനൽത്തുമ്പി കലാകാരൻമാർക്കും സമ്മാനങ്ങളും ഉപഹാരങ്ങളും സംഘാടകസമിതി നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക്, പഞ്ചായത്തംഗങ്ങളായ സുധീർ പട്ടാലി, മണി ഉണ്ണികൃഷ്ണൻ, പ്രില്ല സുധി, ജ്യോതി രവീന്ദ്രൻ, കെ കെ പ്രഹർഷൻ, അനിത രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Posts