രണ്ടാം കുതിരാന്‍ തുരങ്കത്തിൻ്റെ പണികള്‍ അവസാനഘട്ടത്തിലേക്ക്
രണ്ടാം കുതിരാന്‍ തുരങ്കത്തിൻ്റെ പണികള്‍ അവസാനഘട്ടത്തിലേക്ക്. കവാടങ്ങളുടെ പണി പൂര്‍ത്തീകരിച്ചു. തുരങ്കത്തിലേക്കുള്ള റോഡിൻ്റെ നിര്‍മ്മാണത്തിനായി പഴയ റോഡിൻ്റെ ഏതാനുംഭാഗങ്ങള്‍ പൊളിച്ചുതുടങ്ങി. വഴക്കുംപാറ സെൻ്ററില്‍ നിന്നും തുരങ്കത്തിലേക്ക് നേരിട്ടാണ് പാത നിര്‍മിക്കുന്നത്. ഗതാഗതക്കുരുക്ക് വരുമ്പോള്‍ പഴയ റോഡ് വഴിയാണ് വാഹനങ്ങള്‍ തിരിച്ചുവിട്ടിരുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാനാണ് സാധ്യത.