യമഹ എം ടി-15 2.0 ഇന്ത്യയിൽ ലോഞ്ച് ചെയ്തു; ആരംഭ വില 1.60 ലക്ഷം രൂപ
പുതിയ ഫീച്ചറുകളും പുതിയ കളർ ഓപ്ഷനുകളും ഉൾപ്പെടുത്തി അപ്‌ഡേറ്റ് ചെയ്‌ത യമഹ എം ടി-15 വേർഷൻ 2.0 പുറത്തിറക്കി.
37 എം എം അപ്‌സൈഡ് ഡൗൺ ഫ്രണ്ട് ഫോർക്ക്, പുതിയ അലുമിനിയം സ്വിങ്ങ് ആം, വൈ കണക്റ്റ് മൊബൈൽ അപ്ലിക്കേഷനുമായി ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചർ ചെയ്യുന്ന പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുമായാണ് യമഹ എം ടി-15 വേർഷൻ 2.0 വരുന്നത്.
സിയാൻ സ്റ്റോം, റേസിംഗ് ബ്ലൂ, ഐസ് ഫ്ലുവൊ വെർമിലിയൺ, മെറ്റാലിക് ബ്ലാക്ക് കളർ ഓപ്ഷനുകളുണ്ട്. 1,59,900 ആണ് എക്സ്-ഷോറൂം വില.