10.45 കോടി വരുമാനം; കെഎസ്ആർടിസിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി ബജറ്റ് ടൂറിസം

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ കെ.എസ്.ആർ.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ച് ഒരു വർഷം കൊണ്ട് കൈവരിച്ചത് മികച്ച വരുമാനം. കോർപ്പറേഷന്‍റെ ചരിത്രത്തിൽ ടിക്കറ്റ് ഇതര വരുമാനത്തിന്‍റെ രൂപത്തിൽ ഇത്രയും ലാഭമുണ്ടാക്കിയ മറ്റൊരു പദ്ധതിയില്ല. ടിക്കറ്റ് ഇതര വരുമാനം ലക്ഷ്യമിട്ട് 2021 നവംബറിലാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ രൂപീകരിച്ചത്. 2021 നവംബർ മുതൽ 2022 ഒക്ടോബർ വരെയുള്ള ഒരു വർഷ കാലയളവിൽ 10,45,06,355 രൂപയുടെ വരുമാനമാണ് പദ്ധതിയിലൂടെ ലഭിച്ചത്. എല്ലാ ജില്ലകളിലെയും തിരഞ്ഞെടുത്ത ഡിപ്പോകളിൽ നിന്നാണ് സർവീസുകൾ നടത്തുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 602 ടൂർ പാക്കേജുകളിലായി 2907 ട്രിപ്പുകൾ നടത്തി. ആകെ 1,94,184 യാത്രക്കാരാണ് യാത്ര ചെയ്തത്. ഇതില്‍ നിന്നാണ് ഇത്രയധികം വരുമാനം കോര്‍പ്പറേഷന് ലഭിച്ചത്.

Related Posts