മലയാളി യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ പത്തു കോടി രൂപയുടെ ഫെലോഷിപ്പ്
തൃശ്ശൂർ: തൃശ്ശൂരിൽ നിന്നുള്ള യുവഗവേഷകയുടെ പ്രോജക്ടിന് കാനഡയിൽ 10 കോടി രൂപയുടെ ഫെലോഷിപ്പ് ലഭിച്ചു .പറവട്ടാനിയിലെ ഡോ.അരിണ്യ ആന്‍റോ മഞ്ഞളിക്കാണ് കാനഡയിലെ മൈറ്റാക്സ് റിസർച്ച് ഫെലോഷിപ്പ് ലഭിച്ചത്. പ്രിയദർശിനിയിൽ റിട്ട. ഡി എഫ് ഒ എം സി ആന്‍റണിയുടെയും മേരിയുടെയും മകളും കാനഡയിൽ എൻജിനീയറായ മണലൂർ മാങ്ങൻ ബാജിസ് ജോസിന്‍റെ ഭാര്യയുമാണ് അരിണ്യ. കൊവിഡ് വകഭേദങ്ങൾ മനുഷ്യ പ്രോട്ടീൻ ശൃംഖലയ്ക്ക് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ഗവേഷണം നടത്തുകയായിരുന്നു.