അയ്യപ്പന് വഴിപാടായി 107 പവന്റെ സ്വര്‍ണ മാല സമർപ്പിച്ച് ഭക്തന്‍
By NewsDesk

ശബരിമല ക്ഷേത്രത്തിൽ വഴിപാടായി 107 പവൻ തൂക്കമുള്ള സ്വർണമാല സമർപ്പിച്ച് ഭക്തൻ. പേര് വെളിപ്പെടുത്താത്ത ഒരു ഭക്തൻ ഇന്നലെ വൈകിട്ടാണ് ഒരു സ്വർണ്ണ മാല വഴിപാടായി സമർപ്പിച്ചത്. തിരുവനന്തപുരത്ത് നിന്നുള്ള ഒരു ഭക്തനാണ് അയ്യപ്പന് വഴിപാടായി മാല നൽകിയത്. ഇദ്ദേഹം വിദേശത്ത് ബിസിനസ് നടത്തുകയാണ്.