കൊവിഡ് വാക്സിനേഷനില്‍ നിന്ന് ഗ്രാമീണ ജനതയെ പുറത്താകുകയാണെന്ന പരാതി മറികടക്കാന്‍ ആണ് പുതിയ സംവിധാനം.
1075 എന്ന നമ്പറിൽ വിളിച്ച് കൊവിഡ് വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം.
തിരുവനന്തപുരം :
ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയുമൊന്നും സഹായമില്ലാതെ കൊവിഡ് വാക്സിന് ബുക്ക് ചൊയ്യാനാകില്ല എന്നത് ഗ്രാമീണ ജനതയോടുള്ള അവഗണനയാണെന്ന ആക്ഷേപം ശക്തമാകുന്നതിനെ തുടർന്ന് 1075 എന്ന ഹെല്‍പ് ലൈന്‍ നമ്പറിൽ വിളിച്ച് കൊവിഡ് വാക്സിന് സ്ലോട്ട് ബുക്ക് ചെയ്യാനുള്ള പുതിയ സൗകര്യം ഒരുക്കുന്നതെന്ന് നാഷണൽ ഹെല്‍ത് അതോറിറ്റി തലവന്‍ ആര്‍.എസ്.ശര്‍മ അറിയിച്ചു. കലക്ടര്‍മാര്‍ മുതല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ വരെയുള്ളവര്‍ ഹെല്‍പ് ലൈന്‍ നമ്പർ സംബന്ധിച്ച് ഗ്രാമീണ ജനതയെ ബോധവത്കരിക്കുമെന്ന് ശര്‍മ പറഞ്ഞു. ഹെല്‍പ് ലൈന്‍ നമ്പറിൽ വിളിച്ച് കൊവിഡ് വാക്സിന് ബുക്ക് ചെയ്യാമെന്നത് ഗ്രാമീണ ജനതക്ക് ഏറെ ഉപകാരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍റര്‍നെറ്റ് സൗകര്യങ്ങളും സ്മാര്‍ട്ട്ഫോണുകളും ഇല്ലാത്ത ഗ്രാമീണ ജനത വാക്സിനേഷനില്‍ നിന്ന് പൂര്‍ണമായും പുറത്താകുകയാണെന്ന ആക്ഷേപം ശക്തമായിരുന്നു. കൊവിന്‍ വെബ്സൈറ്റ് വഴി മാത്രമേ വാക്സിന് ബുക്ക് ചെയ്യാനാകൂ എന്നതിനാല്‍ സാങ്കേതിക ജ്ഞാനമില്ലാത്ത വലിയൊരു വിഭാഗം കൊവിഡ് വാക്സിനേഷനില്‍ നിന്ന് പുറത്തു നില്‍ക്കുന്ന സാഹചര്യമുണ്ടായിരുന്നു.