115 വര്‍ഷം പഴക്കമുള്ള ഹാര്‍ലി; ലേലത്തിൽ വിറ്റത് 7.7 കോടിക്ക്

യുഎസ്: ഹാർലി ഡേവിഡ്സന്‍റെ 1908 ലെ സ്ട്രാപ്പ് ടാങ്ക് മോട്ടോർസൈക്കിൾ ലേലത്തിൽ വിറ്റത് വൻ തുകക്ക്. യുഎസിൽ ദി വിൻടാഗെറ്റ് നടത്തിയ ലേലത്തിൽ 9.35 ലക്ഷം ഡോളറാണ് (ഏകദേശം 7.72 കോടി രൂപ) ലഭിച്ചത്. 92.9 ദശലക്ഷം ഡോളർ ലഭിച്ച 1951 മോഡലായ വിൻസെന്‍റ് ബ്ലാക്ക് ലൈറ്റിംഗിൻ്റെ റെക്കോർഡാണ് ഇതോടെ തകർന്നത്. ജനുവരി 28 നായിരുന്നു ലേലം. ഇന്ധ ടാങ്ക്, ടയറുകൾ, സീറ്റ് കവർ, എഞ്ചിൻ ബെൽറ്റ് പുള്ളി മുതലായവ 1908ലേതിന് സമാനമാണെന്നതാണ് വാഹനത്തിന്‍റെ റെക്കോർഡ് തുകയ്ക്ക് കാരണം. മുൻവശത്ത് കമ്പനിയോട് ചേർന്നാണ് ഇന്ധന ടാങ്കിന്‍റെ സ്ഥാനം. 1908 ൽ ഹാർലി പുറത്തിറക്കിയ 450 ട്രാപ്പ് ടാങ്ക് മോഡലുകളിൽ 12 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. സ്ട്രാപ്പ് ടാങ്ക് സൈക്കിൾ പെഡലുകളുള്ള ഒരു മോപ്പഡ് ആണ്. 1907 മോഡൽ സ്ട്രാപ്പ് ടാങ്ക് 2015 ലെ ലേലത്തിൽ 71.5 ദശലക്ഷം ഡോളറാണ് നേടിയത്.

Related Posts