യുപിയിൽ കനത്ത മഴയെ തുടർന്ന് 13 മരണം; സ്‌കൂളുകള്‍ അടച്ചു
ന്യൂഡല്‍ഹി: കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശിലെ പത്ത് ജില്ലകളിലെയും ഗുഡ്ഗാവിലെയും സ്കൂളുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറി. ഡൽഹിയുടെ ചില ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റും മതിൽ തകർന്നും 13 പേർ മരിച്ചതായാണ് റിപ്പോർട്ട്. 11 പേർക്ക് പരിക്കേറ്റു. ഫിറോസാബാദിലും അലിഗഡിലും ഉൾപ്പെടെ എല്ലാ സ്കൂളുകളും അടച്ചു. രാവിലെ 8.30 നും വൈകിട്ട് 5.30 നും ഇടയിൽ 31.2 മില്ലിമീറ്റർ മഴയാണ് ഇന്നലെ ഡൽഹിയിൽ ലഭിച്ചത്. വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ട് കാരണം പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. ഗുഡ്ഗാവിൽ വ്യാഴാഴ്ച 54 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. വസീറാബാദിൽ 60 മില്ലീമീറ്റർ മഴ ലഭിച്ചു.