കേരളത്തിൽ നിന്ന് തരൂരിനെ പിന്തുണച്ച് 15 പേർ; പിന്തുണയ്ക്കാനായത് ഭാഗ്യമെന്ന് ശബരീനാഥൻ

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥൻ. 1897 ൽ കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവസാനമായി മത്സരിച്ച് ജയിച്ചത് ചേറ്റൂർ ശങ്കരൻ നായരാണെന്നും 125 വർഷത്തിന് ശേഷം കേരളത്തിൽ നിന്ന് ശശി തരൂർ ആ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ നാമനിർദേശ പത്രികയിൽ ഒപ്പിടാൻ കഴിഞ്ഞത് തന്‍റെ ഭാഗ്യമാണെന്നും കെ.എസ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. സമകാലിക സാഹചര്യത്തിൽ ഗാന്ധിജിയുടെയും നെഹ്റുവിന്‍റെയും അംബേദ്കറുടെയും കാഴ്ചപ്പാടുകളെ കുറിച്ച് ഇത്ര വ്യക്തമായി സംസാരിക്കുന്ന മറ്റൊരു നേതാവില്ലെന്നും ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കോഴിക്കോട് എംപി എം രാഘവനും ശബരീനാഥനും ഉൾപ്പെടെ പതിനഞ്ച് പേരാണ് കേരളത്തിൽ നിന്ന് തരൂരിനെ പിന്തുണച്ച് നാമനിർദ്ദേശ പത്രികയിൽ ഒപ്പുവെച്ചത്. 

Related Posts